Skip to main content

ദുർബല വിഭാഗ വികസന പദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽ അതി ദുർബലരായി പരിഗണിക്കുന്ന 5 സമുദായങ്ങളായ അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്ക് പ്രത്യേകം നടപ്പാക്കുന്ന 2025-26 വർഷത്തെ ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പ് നടപ്പിലാക്കുന്ന ഭൂമിവാങ്ങൽ, ഭവന നിർമ്മാണം എന്നീ പദ്ധതികളുടെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, പഠനമുറി പദ്ധതിക്ക് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-60 വരെ. വരുമാന പരിധി ഒരു ലക്ഷം രൂപ.

പഠനമുറി നിർമ്മിക്കുന്നതിന് മൂന്നുലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും സ്വയംതൊഴിൽ പദ്ധതിക്ക് പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെയും ഗ്രാൻഡായി അനുവദിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവർ ആകരുത്. യോഗ്യരായവർ ജൂൺ 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ :0483-2734901

date