Skip to main content

തൊഴില്‍ പരിശീലനം

പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നേടാന്‍ ആവശ്യമായ പ്രവൃത്തി പരിചയം ലക്ഷ്യമാക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ''അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം''എന്ന പദ്ധതിയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തേക്ക് പ്രതിമാസ സ്റ്റൈപ്പന്റ് നല്‍കും. ബിഎസ്‌സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍, ബി.ടെക് (സിവില്‍), പോളിടെക്നിക് (സിവില്‍), ഐടിഐ (സിവില്‍, സ്റ്റെനോഗ്രാഫി) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0483 2734901.

date