Post Category
സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണം
നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ സാമൂഹിക സുരക്ഷാ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
2024 വർഷത്തെ വാർഷിക മസ്റ്ററിംഗ് ജൂൺ24 വരെ ചെയ്ത ഗുണഭോക്താക്കളും 2025 വർഷത്തെ മസ്റ്ററിംഗ് ഈ കാലയളവിൽ പൂർത്തിയാക്കണം. ഇ - മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2712370.
date
- Log in to post comments