Skip to main content

ടെൻഡർ ക്ഷണിച്ചു

 ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ ,മറ്റു പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
 നഗരസഭാ ഒന്നാം  സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി.ഡി.എസ്. ഓഫീസിൽ നിന്ന് ലഭിക്കും.  ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡറുകൾ നൽകാം. ടെൻഡറുകൾ അതാത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിന് ഫോൺ: 9188959695.

date