Skip to main content

മാരത്തോണ്‍; ദിയ ഫാത്തിമയും അമീനും ജേതാക്കള്‍

' കിക്ക് ഡ്രഗസ് ' ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ നടത്തിയ മാരത്തോണില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിയ ഫാത്തിമയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീനും ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജു കൃഷ്ണ, എം അര്‍ച്ചന എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജസീല്‍, ടി.ആര്‍ സുജിത്ത് എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനത്ത് എത്തിയത്. ജേതാക്കള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 15000, 10000, 7500 വീതവും മൂന്ന് മുതല്‍ പത്ത് വരെ സ്ഥാനം നേടിയവര്‍ക്ക് രണ്ടായിരം വീതവുമായിരുന്നു സമ്മാന തുക.

 

date