Post Category
വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ്
2024-25 വർഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ജൂൺ 28ന് പടിഞ്ഞാറേക്കര സി സോൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു, കായിക തലത്തിൽ സംസ്ഥാന ദേശീയ അംഗീകാരങ്ങൾ ഉൾപ്പടെ നേടിയ, മികച്ച പ്രകടനം കാഴ്ച്ചവെച്ച 126 പേർക്കാണ് അവാർഡ് വിതരണം ചെയ്യുക.
കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 199 പേർക്ക് വിവാഹ ധനസഹായവും ചടങ്ങിൽ നൽക്കും. ഡോ. കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ, രാഷ്ട്രീയ സംഘടന നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments