Post Category
പ്രവാസികൾക്ക് ഏകദിന ശിൽപ്പശാല
വിദേശത്ത് നിന്ന് മടങ്ങിവന്ന് നാട്ടിൽ സംരംഭം തുടങ്ങാൻ താല്പര്യപ്പെടുന്നവർക്കായി നോർക്ക റൂട്ട്സും കേരളസർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല ജൂലൈ രണ്ടിന് മലപ്പുറം ജില്ല ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ നടക്കും. യോഗ്യത, തൊഴിൽ പരിചയം എന്നിവ പരിഗണിച്ച് സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കും. കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കുവാൻ സാധിക്കുന്ന നൂതന ആശയങ്ങളെ കുറിച്ചും ശില്പശാലയിൽ സംവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8078249505
date
- Log in to post comments