Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന കേരള സാര്‍വദേശീയ സാഹിത്യോത്സവത്തിന് ഫോട്ടോഗ്രാഫി ചെയ്യുന്നതിന്

സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 11 ന് വൈകുന്നേരം മൂന്ന് മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. അന്നേദിവസം വൈകിട്ട് നാലിന് ടെണ്ടറുകള്‍ തുറന്നു പരിശോധിക്കും. ടെണ്ടര്‍ പ്രമാണങ്ങളും അനുബന്ധരേഖകളും ജൂണ്‍ 27 മുതല്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് ഒരുമണി വരെ നിശ്ചിത വിലയും നികുതിയും അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാല്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. www.keralasahityaakademi.org എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രമാണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2331069, 2331103.

 

date