Skip to main content

നീലേശ്വരം നഗരസഭയില്‍ സ്റ്റെയ്ക്ക്ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു

കേരള സോളിഡ് വേസ്റ്റ് മാനെജ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ നടപ്പിലാക്കുന്ന എം.സി.എഫ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികയുടെ സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സ്റ്റെയ്ക്ക്ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു. നഗരസഭയുടെ കോണ്‍ഫറന്‍സ്  ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്‍പേഴ്സണ്‍  ടി.വി.ശാന്ത ഉദ്്ഘാടനം നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ മേഖലയില്‍ നഗരസഭ കൈവരിച്ച നേട്ടങ്ങളെയും വെല്ലുവിളികളെയും ഭാവി പദ്ധതികളെയും കുറിച്ചും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ പി.പി  മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.പി ലത, കെ പി രവീന്ദ്രന്‍, ജനപ്രതിനിധികള്‍, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ കെ, ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ എ കെ, കെ.എസ്.ഡബ്ല്യൂ.എം.പി ഉദ്യോഗസ്ഥരായ ബൈജു, ഡോ.സൂരജ്, അഭിജിത്ത്, ശ്രീജിത്ത്, ഹരിതകര്‍്മ്മാസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.സി.എഫ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമൂഹിക-പാരിസ്ഥിതിക ഘടങ്ങളായ തൊഴിലിടത്തിലെ സ്ത്രീ സുരക്ഷ, പരാതിപരിഹാര സംവിധാനം, പൊതുജനസമ്പര്‍ക്ക പരിപാടികള്‍, തൊഴില്‍ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഡോ.സൂരജ്, ശ്രീജിത്ത് എന്നിവര്‍ വിശദീകരിച്ചു. പി.ഐ.യു.എഞ്ചിനീയര്‍ അഭിജിത്ത് നന്ദി പറഞ്ഞു.
 

date