Skip to main content

ഐ.ടി.ഐ അപേക്ഷാ തീയതി നീട്ടീ

കുറ്റിക്കോല്‍ ഗവ. ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷ എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓണ്‍ലൈനായിwww.itiadmissions.kerala.gov.inവെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചവര്‍ ജുലൈ മൂന്നിന് മുമ്പായി മതിയായ രേഖകള്‍ സഹിതം ഐ.ടി.ഐ യില്‍ ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍- 04994 206200, 9745498565.

date