കംപ്ലയിന്റ് സെല്‍ രൂപീകരിച്ചു
വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ കീഴില്‍ കംപ്ലയിന്റ് സെല്‍ രൂപീകരിച്ചു. കുട്ടികളുടെ യാത്ര പ്രശ്നങ്ങള്‍ സംബന്ധിച്ച് 9188961914 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് മുഖേന പരാതികള്‍ അയക്കാം. സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ബസ്സുകളില്‍ കണ്‍സഷന്‍ പാസ് അനുവദിക്കുന്നതിന് കമ്മിറ്റി കണ്‍വീനറായ ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്‍സഷന്‍ പാസ് ലഭിക്കുന്നതിന് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഗവ. അംഗീകാരം, അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, റഗുലാര്‍ കോഴ്സ് സര്‍ട്ടിഫിക്കേറ്റ്, കണ്‍സഷന്‍ പാസ് ആവശ്യമുളള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ( അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് മതിയാകും), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് എന്നിവ സഹിതം കാസര്‍കോട് ആര്‍.ടി.ഓഫീസ് ഹാജരാക്കണം. കണ്‍സഷന്‍ അനുവദനീയമായ ദൂരം- 40 കി.മീ (സ്ഥാപനത്തില്‍ നിന്ന്). സമയ പരിധി- രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കു. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ കണ്‍സഷന്‍ പാസ്സുകളുടെയും കാലാവധി ജൂലൈ 15 വരെ നീട്ടി. ഈ കാലയളവില്‍ പഴയ കണ്‍സഷന്‍ പാസ് പുതുക്കണം. എ.ഡി.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
- Log in to post comments