Post Category
ഒന്നാം വാർഷികത്തിന്റെ നിറവിൽ അസാപ് കേരള കമ്മ്യുണിറ്റി സ്കിൽ പാർക്ക്
അസാപ് കേരളയുടെ വിഴിഞ്ഞത്തുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഒരു വർഷം പൂർത്തിയാക്കി. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്കിൽ എക്സ്പോ എം വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫിറ്റ്നസ് ട്രെയ്നർ, ഹെയർ സ്‌റ്റൈലിസ്റ്, സ്റ്റിച്ചിംഗ്, അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് എംഎൽഎ സർട്ടിഫിക്കറ്റുകൾ വിതരണം നിർവഹിച്ചു. കോട്ടപ്പുറം വാർഡ് കൗൺസിലർ പനയടിമ ജോൺ, സെന്റർ ഇൻ ചാർജ് റിജ.ആർ, എ.എസ്.ഡി.സി സെന്റർ ഇൻ ചാർജ് അനുരാഗ്, CSP സൗത്ത് സോൺ ഹെഡ് ബാലുവേണുഗോപാൽ എന്നിവർ പങ്കെടുത്തു.
date
- Log in to post comments