Post Category
തൊഴിലധിഷ്ഠിത ടൂറിസം കോഴ്‌സുകൾക്ക് സീറ്റൊഴിവ്
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)ൽ പി ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റലിറ്റി മേനേജ്‌മെന്റ്, പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്സ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2329539/9447079763/8129166616.
പി.എൻ.എക്സ് 2958/2025
date
- Log in to post comments