Post Category
വനിത സെമിനാർ നടത്തി
വായന മഹോത്സവവുമായി ബന്ധപ്പെട്ട് പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന വനിത കമ്മിഷൻ ഐ. സി.ഡി.എസ്. പ്രൊജക്ട് സഹകരണത്തോടെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വനിത സെമിനാർ സംഘടിപ്പിച്ചു. വനിത കമ്മിഷൻ അംഗം വി. ആർ. മഹിളാമണി സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാഗേഷ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം അസി.പ്രൊഫസർ ഡോ. ഷാലിമ കൈരളി വിഷയം അവതരിപ്പിച്ചു. നർക്കോട്ടിക്ക് സെൽ എസ്. ഐ. ജി. ശാന്തകുമാർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിബി വിദ്യാനന്ദൻ, എം.നാജ, സുജാ ദേവി, ശ്രീജ രജീഷ്, എം.ഷീജ, ജയരാജ്, സി.കെ. സിനിമോൾ, പ്രതാപൻ നാട്ടുവെളിച്ചം എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/1864)
date
- Log in to post comments