Skip to main content

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ജില്ലയിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലെ ഘടക പദ്ധതികളിലേക്ക് നിയമനം നടത്താൻ മത്സ്യ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്ടി വിഭാഗക്കാർക്ക്  ആർ എ എസ് (2020-2021),  ബയോഫ്ലോക് (2021-2022) പദ്ധതികളിലേക്കും ജനറൽ വിഭാഗക്കാർക്ക് മീഡിയം സ്കെയിൽ ഓർണമെന്റൽ (2021-2022) (2022-2023)  വിഭാഗത്തിലേക്കും അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 9446809539.

 

date