Skip to main content

ശുചിത്വ പുരസ്‌കാരം പ്രഖ്യാപിച്ചു

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പടന്ന ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചിത്വ മത്സരത്തില്‍ ദേവി.കെ.കെ ഒന്നാം സ്ഥാനവും ഇന്ദിര വസന്തന്‍ രണ്ടാം സ്ഥാന വും  സൗമ്യ സുരേഷ്, രത്‌നാദേവി വി, വിനീത ബിജു എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഒന്നും രണ്ടും മൂന്നും ഘടങ്ങളിലായി നടത്തി ഗൃഹസന്ദര്‍ശനത്തിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ജൂലായ് 20 ന് നടക്കുന്ന ഗ്രാമസഭയില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഗൃഹസന്ദര്‍ശനത്തിന് പി.വി.ദേവരാജന്‍ , കെ.ബാലചന്ദ്രന്‍ ,കെ.സുശീല എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ നാലുവര്‍ഷവും മികച്ച വീടുകള്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്നു.

 

date