Skip to main content

വാഹനഗതാഗതം തടസ്സപെടും

 

അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വളഞ്ഞവഴി പടിഞ്ഞാറ് എകെഎഫ് ജംഗ്ഷന്‍-നീര്‍ക്കുന്നം-കളപ്പുരക്കല്‍ ടെമ്പിള്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 30 മുതല്‍ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണ്ണമായും തടസ്സപ്പെടും. വാഹനങ്ങള്‍ മറ്റ് പാര്‍ശ്വറോഡുകള്‍ വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

(പിആർ/എഎൽപി/1870)

date