Post Category
വിമുക്തഭടന്മാർക്കുള്ള ആശയവിനിമയ പരിപാടി നാളെ(30)
നാവികസേനയില്‍ നിന്നും വിരമിച്ച ആലപ്പുഴ ജില്ലയിലെ സൈനികരുടെ വിധവകള്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി ദക്ഷിണ നാവിക കമാന്‍ഡ് ജൂണ്‍ 30 ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1.30 വരെ ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു. ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് ലഭിക്കാനും പരാതികള്‍ക്കും പെന്‍ഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കം മറുപടി ലഭിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477 2245673. ഇമെയില്‍ : zswoalp@gmail.com
(പിആർ/എഎൽപി/1871)
date
- Log in to post comments