Skip to main content

വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്

 

2024-25 അധ്യയനവര്‍ഷത്തില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് കേരള സിലബസില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയത്തിലും എ1/എ പ്ലസ് ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി വിജയം കരസ്ഥമാക്കിയവരുമായ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ഓണ്‍ലൈനായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്കു ജൂലൈ 31നു മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2245673. ഇമെയില്‍ : zswoalp@gmail.com

(പിആർ/എഎൽപി/1873)

date