Skip to main content

പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപന പരിപാടിക്ക് തുടക്കമായി

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കാനുള്ള പരിപാടിക്ക് തുടക്കമായി. കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നത്. മണ്ഡലത്തിലെ മണ്ണ് പാഷന്‍ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൈകളുടെ ലഭ്യത ഉറപ്പ് വരുത്തല്‍, സാങ്കേതിക സഹായങ്ങള്‍, മാര്‍ക്കറ്റ് പിന്തുണ എന്നിവ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പിണറായി കണ്‍വെന്‍ഷന്‍ ഹാളില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ പി.പി സക്കീന പാഷന്‍ ഫ്രൂട്ട് കൃഷിയെ സംബന്ധിച്ച് പരിശീലനം നല്‍കി. ഹരിതകേരളം മിഷന്‍ ആര്‍പിമാരായ ലത കാണി, കെ നാരായണന്‍ എന്നിവര്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു.

date