Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം 30ന്  

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ജൂണ്‍ 30ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിതാവായ പ്രശാന്തചന്ദ്ര മഹലനോബിസിന്റെ ജ•ദിനമാണ് സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. വി പി ജഗതിരാജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് കിരണ്‍ അധ്യക്ഷനാകും. സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ സെമിനാര്‍ നയിക്കും. ജില്ലാ, താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും ഓണ്‍ലൈന്‍ ക്വിസ് മത്സരവിജയികളായ ജീവനക്കാര്‍ക്ക് സമ്മാനദാനവും നടത്തും. റിസര്‍ച്ച് ഓഫീസര്‍ കെ സുരേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോ ആര്‍. സുഭാഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ആര്‍ ജയഗീത, ടൗണ്‍ പ്ലാനര്‍ ആര്‍.ബിജി, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ടി.ഫ്ളോറന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.

date