അറിയിപ്പുകൾ
ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ നിയമനം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകീട്ട് അഞ്ച് മണി. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484-2422275, 04842422068.
പഠന സഹായം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ ഒന്നാം ക്ലാസ്, എല്‍കെജി ക്ലാസുകളില്‍ അഡ്മിഷന് എടുത്ത കുട്ടികള്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org ലൂടെ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്. ഫോണ്‍: 0495-2378480.
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
പയ്യോളി നഗരസഭയില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനത്തിന് നഗരസഭയിലെ സ്ഥിരതാമസക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
മരുന്ന് വിതരണം: ദര്‍ഘാസ് ക്ഷണിച്ചു
ഒളവണ്ണ ബ്ലോക്ക് എഫ്എച്ച്സിയിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നന്മ പദ്ധതിയില്‍ 2025-26 സാമ്പത്തിക വര്‍ഷം മരുന്നുകള്‍ വിതരണം ചെയ്യാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍: 0495 2430074.
- Log in to post comments