സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം 30 ന്
ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം തിങ്കള്‍ (30) രാവിലെ 10ന് കളക്ടറേറ്റിലുള്ള ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ. അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസാ ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. എസ്. വിനോദ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സനീഷ് എസ്. എ, എസ്. എസ്. ഒ, എന്‍. എസ്. ഒ, കോട്ടയം ബിജോ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഇ. ഐ) അനില്‍കുമാര്‍ സി എന്നിവര്‍ സംസാരിക്കും. സെവന്റി ഫൈവ് ഇയേഴ്‌സ് ഓഫ് നാഷണല്‍ സാമ്പിള്‍ സര്‍വേ എന്ന വിഷയത്തില്‍ ഐ.ഐ.പി റിസര്‍ച്ച് ഓഫീസര്‍ അഞ്ജുമോള്‍ ശശി പ്രമേയാവതരണവും സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍ ദി ഏജ് ഓഫ് എ. ഐ. എന്ന വിഷയത്തില്‍ ഡോ. ജിന്റോ ജേക്കബ് പൊട്ടയ്ക്കല്‍ വിഷയാവതരണവും
നടത്തും. തുടര്‍ന്ന് പ്രശ്‌നോത്തരിയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
- Log in to post comments