Skip to main content

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് 

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 'കമ്പ്യൂട്ടിങ്ങിലെയും സിസ്റ്റം ഡിസൈനിങ്ങിലെയും സമീപകാല മുന്നേറ്റങ്ങള്‍' വിഷയത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ജൂണ്‍ 25, 26, 27 തിയതികളില്‍ നടന്ന കോണ്‍ഫറന്‍സ് കേംബ്രിഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും വടകര എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയും 2017ല്‍ ലോകത്തെ മികച്ച 50 സ്ത്രീ സംരംഭകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോ. നികിത ഹരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'നിര്‍മിത ബുദ്ധിയില്‍ ചലിക്കുന്ന പുതിയ ലോകം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഭിലായി ഐഐടിയിലെ അസി. പ്രൊഫസര്‍ ടി വി ശ്രീജിത്ത്, സിങ്കപ്പൂര്‍ നന്യാംഗ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് സയിന്റിസ്റ്റ് അഖില്‍ കെ രമേഷ്, എന്‍എക്സ്പി സെമി കണ്ടക്ടര്‍ ടെക്നോളജിയില്‍ ഡിസൈന്‍ എഞ്ചിനീയറായ പ്രഹ്‌ളാദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സി കെ സ്മിത കോഓഡിനേറ്ററും, കെ റോഷിത്ത് ടെക്നിക്കല്‍ കോഓഡിനേറ്ററുമായ സമിതി കോണ്‍ഫറന്‍സ് നടപടികള്‍ നിയന്ത്രിച്ചു.

date