Post Category
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വളയം ഗ്രാമപഞ്ചായത്തിന്റെയും പ്രണവം അച്ചംവീട് ക്ലബിന്റെയും വളയം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ മഴക്കാല പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രണവം ക്ലബില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.
വളയം ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സി ലിജി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റീന മോഹന്‍, ഡോ. അനഘ ചന്ദ്രന്‍, വാണിമേല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. നാഫിയ, ക്ലബ് സെക്രട്ടറി പി സി ഷാജി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. ക്യമ്പിലെത്തിയ രോഗികള്‍ക്ക് സൗജന്യ മരുന്നും വിതരണം ചെയ്തു.
date
- Log in to post comments