Skip to main content

യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മത്സരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിക്കുന്നു. ആറ് മുതല്‍ 12 വയസ്സുവരെയും 13 മുതല്‍ 18 വയസ്സുവരെയുമുള്ളവര്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 30ഃ40 സെ.മി വലുപ്പമുള്ള വെള്ള ചാര്‍ട്ട് പേപ്പറിലാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. മടക്കാതെ റോള്‍ ചെയ്ത പോസ്റ്റര്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി, വീട് - കണ്ണൂര്‍ ശിശുപരിപാലന കേന്ദ്രം, പുത്തന്‍കണ്ടം, പിണറായി പി.ഒ - 670104 എന്ന വിലാസത്തില്‍ ജൂലൈ 20 നകം ലഭിക്കണം. എഴുതാനും വരക്കാനും ഏത് മീഡിയവും ഉപയോഗിക്കാം. പോസ്റ്ററിന്റെ പിറകുവശത്ത് മത്സരാര്‍ഥിയുടെ പേര്, വയസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. രണ്ട് വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് രചനകള്‍ക്ക് പാരിതോഷികം ലഭിക്കും. ഫോണ്‍: 9656061031, 9995808041

date