Post Category
എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് പരിശീലനം നല്‍കി
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനുള്ള പരിശീലനം നല്‍കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെയും സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ടീമിനാണ് പരിശീലനം നല്‍കിയത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍ വാഴയില്‍, കെ.വി ഷിബിന്‍, എ രാഹുല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ചിറ്റാരിപറമ്പ് പി എച്ച് സിയിലെ ജെ എച്ച് ഐ കെ എം ബൈജു ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിലും വി സി വിജിലേഷ് പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക നടപടികളെക്കുറിച്ചും ക്ലാസ്സ് എടുത്തു.
date
- Log in to post comments