Skip to main content
അരിക്കൽ മീത്തൽ ഗാന്ധി റോഡ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അരിക്കൽ മീത്തൽ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്തു

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാവട്ടിക്കുന്ന് കോളനി -അരിക്കൽ മീത്തൽ ഗാന്ധി റോഡ് ബ്ലോക്ക് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സുനിൽകുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വാർഡ് മെമ്പർ സി കെ സലിം, ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ കുനിയിൽ അഹമ്മദ് മാസ്റ്റർ, പി എം വസന്ത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date