Post Category
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ചലനം മെന്റർഷിപ്പിന്റെ ഭാഗമായി യുവമിത്ര കെ കൊയിലാണ്ടി ഓക്സിലറി ഗ്രൂപ്പ് ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ ടി ടി ബിജേഷ്, മെന്റർ ഷീല വേണുഗോപാൽ എന്നിവർ വിഷയാവതരണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന, ഓക്സിലറി ആർ പി ആയില്യ കൃഷ്ണ, സിഡിഎസ് ഉപസമിതി കൺവീനർമാരായ ഷീജ, നസ്നി, ശാലിനി, ഷൈനി, അക്കൗണ്ടന്റ് അനുശ്രീ എന്നിവർ സംസാരിച്ചു.
date
- Log in to post comments