Skip to main content

ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്

 

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് (ഡി.എച്ച്.ഐ.എം) പ്രോഗ്രാമിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഒരു വര്‍ഷമാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി. ഓണ്‍ലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകള്‍നിര്‍ബന്ധിത പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ലിനിക്കല്‍ സന്ദര്‍ശനങ്ങള്‍ഇന്റേണ്‍ഷിപ് എന്നിങ്ങനെ വ്യത്യസ്ത പഠന മാര്‍ഗങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ളത്.

 

പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ്സ് ടെക്‌നീഷ്യന്‍മെഡിക്കല്‍ കോഡര്‍മെഡിക്കല്‍ ബില്ലിംഗ് ടെക്നിഷ്യന്‍റവന്യൂ സൈക്കിള്‍ മാനേജര്‍ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജര്‍മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്ഹെല്‍ത്ത് ഡാറ്റ അനലിസ്റ്റ്മെഡിക്കല്‍ ബിലര്‍എ.ആര്‍ കോളര്‍ഇ.എച്ച്.ആര്‍ ആന്റ് ഇ.എം.ആര്‍ ടെക്‌നിഷ്യന്‍ എന്നിങ്ങനെയുള്ള തൊഴിലുകളില്‍ പ്രാവീണ്യം ലഭിക്കും. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി  https://app.srccc.in/register എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ജൂലൈ 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍നന്ദാവനംവികാസ്ഭവന്‍ പി. ഒ.തിരുവനന്തപുരം-33. ഫോണ്‍: 9142041102, 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

date