Skip to main content

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്  

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്.ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങള്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ലഭ്യമാക്കും. https://app.srccc.in/register എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.

വിലാസം- ഡയറക്ടര്‍സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍നന്ദാവനംവികാസ്ഭവന്‍ പി.ഒ. തിരുവനന്തപുരം- 695033.  വൈബ്‌സൈറ്റ്-  www.srccc.in ഫോണ്‍: 0471 2570471, 9846033001.

date