സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ വെളിയന്തോട് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2025-26 അധ്യയന വര്‍ഷത്തേക്ക് സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ വച്ച് ജൂലൈ 5ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്‍ഡ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ ആയിരിക്കണം) കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിൽ നിന്ന് എം.എസ്.സി യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. 2025 ജനുവരി ഒന്നിന് 25 നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 18000 രൂപ -ഹോണറേറിയവും യാത്രാപ്പടി പരമാവധി 2000/രൂപയും ലഭിക്കും. ആകെ ഒഴിവുകള്‍ പുരുഷന്-രണ്ട്, സ്ത്രീ-രണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.
- Log in to post comments