Skip to main content

ഐ ടി ഐ പ്രവേശനം

2025 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ചതും ഫീസൊടുക്കാത്തതുമായ അപേക്ഷകര്‍ 2025 ജൂണ്‍ 30നകം ഓണ്‍ലൈനായി ഫീസൊടുക്കി സമീപത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ നേരിട്ട് എത്തി  ജൂലൈ മൂന്നിനകം വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജൂണ്‍ 30. വെരിഫിക്കേഷന്‍ നടത്തേണ്ട അവസാന തീയതി 2025 ജൂലൈ മൂന്ന്. അപേക്ഷ ഫീസ് നൂറ് രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2850238

date