Skip to main content

മില്‍മയ്ക്ക് വിവരാവകാശ നിയമം ബാധകം

 

 

മില്‍മയ്ക്കും സഹകരണ ക്ഷീരോല്‍പാദക മേഖലാ യൂണിയനുകള്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും വിവരാവകാശ നിയമം ബാധകമാകുമെന്ന് വിവരാവകാശ കമ്മീഷന്‍. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയനില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷയുടെ അപ്പീലിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരന് വിവരം നല്‍കാതിരുന്ന ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. ബി.എം.സി.സി പ്ലാന്റകള്‍എഫ്‌ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ എന്നിവ സംബന്ധിച്ചും ക്ഷീരോല്‍പാദക യൂണിയന്‍ നടത്തിയ സെമിനാറുകളുടെ വിവരങ്ങളുംജീവനക്കാരെ സംബന്ധിക്കുന്ന വിവരങ്ങളുമാണ് വിവരാവകാശ നിയമപ്രകാരം ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

date