Skip to main content

സര്‍വേയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള സര്‍വേയര്‍ ട്രേഡിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കു പുറമേ മറ്റു വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത. പ്ലസ് ടു പാസായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി മാര്‍ക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യണം.

തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവര്‍ക്കും സൗജന്യ പരിശീലനം ലഭിക്കും. പുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവന്‍സ് എന്നിവയും എസ്.സി, എസ്.ടി വിഭാഗത്തിന് പ്രതിമാസ സ്‌റ്റൈഫന്റ്, ലംപ്‌സം ഗ്രാന്റ് എന്നിവയും ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: 9497537888, 9745005502.

date