കണിച്ചാർ പഞ്ചായത്തിൽ ദുരന്തനിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണിച്ചാർ പഞ്ചായത്തിൽ ആരംഭിച്ച ലിവിംങ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ദ്വിദിനദുരന്തനിവാരണ പരിശീല ക്യാമ്പ് സന്നാഹം സംഘടിപ്പിച്ചു.
ഡോ. പൽപു യു പി സ്കൂൾ കണിച്ചാർ, സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ കാപ്പാട്, സാൻതോം ഹയർസെക്കണ്ടറി സ്കൂൾ കൊളക്കാട് എന്നീ സ്കൂളുകളിലെ എൻ എസ് എസ്, എസ് പി സി വിദ്യാർഥികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
കണിച്ചാർ ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് എസ് ഐശ്യര്യ, കണിച്ചാർ ഗ്രാമപഞ്ചായത്ത് റിസിലിയൻസ് ഓഫീസർ കെ നിധിൻ, പേരാവൂർ ഫയർസ്റ്റേഷനിലെ ഫയർമാൻമാരായ മഹേഷ്, അനീഷ്, ജിതിൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് സിയ അരുൺ, പേരാവൂർ ആപ്ത മിത്ര വോളണ്ടിയേഴ്സ് തുടങ്ങിയവർ ക്ലാസുകളെടുത്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ജോയി എളമൻ മുഖ്യാതിഥിയായി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ജോജൻ എടത്താഴെ, സുരുവി റിജോ, അസി സെക്രട്രറി ദീപു രാജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments