Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം: ജില്ലാതല ആഘോഷം ജൂണ്‍ 30ന്

പത്തൊമ്പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാതല ആഘോഷം ജൂണ്‍ 30ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തും. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടി റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉന്നത വിജയം കൈവരിച്ച വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്കുള്ള പുരസ്‌കാരവിതരണവും 'ഒരുകോടി വൃക്ഷത്തൈ നടുക' എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും നടത്തും.

 എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് 'മലയാളിയുടെ ഉന്നത വിദ്യാഭ്യാസ പ്രതീക്ഷകളെക്കുറിച്ചും ലഹരി ഉപയോഗത്തെകുറിച്ചും' വകുപ്പ് നടത്തിയ അഭിപ്രായ സര്‍വെ റിപ്പോര്‍ട്ടിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിക്കും. കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.  പി.ജി ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. 'ദേശീയ സാമ്പിള്‍ സര്‍വേയുടെ 75 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.പി രശ്മി സംസാരിക്കും. തുടര്‍ന്ന് 'ഡാറ്റ വിശകലനത്തില്‍ നിര്‍മിത ബുദ്ധിയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാറും നടക്കും. കേരള വികസനം സുസ്ഥിരവികസന ലക്ഷ്യങ്ങളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദസദസ്സും ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറും.

date