Skip to main content

*എളവള്ളിയിൽ സൗജന്യ കിഡ്നി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു* 

 

 എളവള്ളി ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര അഗതി-ആശ്രയ വിഭാഗത്തിൽപെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് സൗജന്യ കിഡ്നി സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി. എളവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ആബാ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

 

  ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 125 പേർ പങ്കെടുത്തു. 

 ഡോ എസ്.ആദിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ഹാരിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജ്മൽ കെ.ജബ്ബാർ, കെ.സി.ജിഹാസ്, ഇ.എസ്.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

date