Skip to main content

സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി ലോകത്തിന് തന്നെ മാതൃക - മന്ത്രി എം ബി രാജേഷ്

 

 

 

ആഗോള തലത്തിൽ കേരള മാതൃകയെ വീണ്ടും ഉയർത്തുന്ന അതിവിപുലമായ പദ്ധതിയാണ് സാർവത്രിക പാലിയേറ്റീവ് കെയർ എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു .

 

കളമശ്ശേരി രാജഗിരി സ്കൂളിൽ നടന്ന സാർവത്രിക പാലിയേറ്റീവ് കെയറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

2008 ൽ ആണ് കേരളം ആദ്യമായി ഒരു പാലിയേറ്റീവ് കെയർ നയം ആവിഷ്കരിച്ചത്.

2019 ൽ ആ നയം പരിഷ്കരിച്ചു. പരിഷ്കരിച്ച നയത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

സാമ്പത്തിക പരിഗണനകൾ ഇല്ലാതെ കേരളത്തിൽ പാലിയേറ്റീവ് കെയർ പരിചരണം ആവശ്യമുള്ള എല്ലാവർക്കും സാന്ത്വന പരിചരണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ച അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തത്.

 

പദ്ധതിക്കായി 

തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പ്രവർത്തിച്ചതിന്റെ ഭാഗമായി 1362 പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകൾ തദ്ദേശസ്ഥാപനടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു .

 

 പദ്ധതിയുടെ ഭാഗമായി 1085 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, പതിനായിരം വളണ്ടിയർമാർ, ആയിരം സന്നദ്ധ സംഘടനകൾ എന്നിവർ കൂടി പുതിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട് .

പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും സന്നദ്ധസംഘടനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനുള്ള നടപടികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .

നിലവിൽ കിടപ്പുരോഗികൾക്ക് ഒരുക്കിയിട്ടുള്ള ഹോംകെയർ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും 

കേരളത്തെ അതിദാരിദ്ര്യ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയെ ആദ്യ അതിദാരിദ്ര്യ ജില്ലയായി പ്രഖ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

date