വർക് നിയർ ഹോം പദ്ധതിയുമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതകൾക്ക് ഓഫീസ് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം വീടിനടുത്ത് ഒരുക്കുക എന്ന ലക്ഷ്യത്തോടെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വർക്ക് നിയർ ഹോം പദ്ധതി ആരംഭിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് നിർവഹിച്ചു. പന്ത്രണ്ട് വനിതകൾക്ക് ഒരേ സമയം ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഈ പദ്ധതിയിലൂടെ ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എസ് വിജയകുമാരി, ഡോജിൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി ടി ശശി, ജോസ് കുര്യാക്കോസ്, സിബി ജോർജ്, ഷീല ബാബു, കുഞ്ഞുമോൻ ഫിലിപ്പ്, കുഞ്ഞുമോൾ യേശുദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ ജയകുമാർ, ഇക്സോറ കൺസൾട്ടൻസി മാനേജിങ് പാർട്ണർ അനൂപ് ദാസ്, വർക്കിംഗ് പാർട്ണർ രാകേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments