*സ്ത്രീ സംരക്ഷണ നിയമങ്ങളും പാരന്റിങ്ങും: സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു*
കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ എളവള്ളി ഗ്രാമപഞ്ചായത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. സെമിനാർ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരക്ഷണ നിയമങ്ങളും പാരന്റിങ്ങും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിന് സൈക്കോളജിസ്റ്റ് സ്മിത കോടനാട്ട്, അഡ്വ. കെ.ആർ.സുമേഷ് എന്നിവർ നേതൃത്വം നൽകി.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എം. റജീന, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിൽന ധനേഷ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഷീല മുരളി, മുല്ലശ്ശേരി ചൈൽഡ് ഡെവലപ്മെൻ്റ് പ്രോഗ്രാം ഓഫീസർ കെ. ശ്രീകല, സാമൂഹ്യനീതി വകുപ്പ് ജില്ലാ കൗൺസിലർ മാല രമണൻ എന്നിവർ പ്രസംഗിച്ചു. അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
- Log in to post comments