Skip to main content

വനിതാ കമ്മീഷൻ അദാലത്ത്: 20 പരാതികൾ തീർപ്പാക്കി

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. 40 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍, വഴി പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായും അദാലത്തില്‍ കമ്മീഷന് മുമ്പിലെത്തിയത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാ മണി, അഡ്വ. ബീന കരുവാത്ത്, സുഹൃത, കൗണ്‍സിലര്‍ അഡ്വ. ശ്രുതി നാരായണന്‍, എസ്. രാജേശ്വരി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

date