Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

ഏറനാട് താലൂക്കില്‍ മലപ്പുറം വില്ലേജ് എ 30/1 എ 3എ 1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യവകുപ്പിന് കൈമാറുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചു നീക്കുന്നതിന്  ജൂലൈ 7ന് രാവിലെ 10.30 ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം ചെയ്യും.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചിത തുക നിരത ദ്രവ്യം കെട്ടിവെക്കണം. ലേലം വിളിച്ചെടുക്കുന്നവര്‍ ലേല സംഖ്യയും വിലയുടെ അഞ്ച് ശതമാനം വനവികസന നികുതിയും ലേല സമയത്ത് തന്നെ അടക്കേണ്ടതും ലേലം സ്ഥിരീകരിക്കുന്ന പക്ഷം വസ്തുവകകള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നും ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

date