Skip to main content

ഗവേഷണ പ്രോജക്ടിൽ നിയമനം

ഐ ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ,ഓപ്പൺ ഐ ഒ റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 5 ന് അഭിമുഖം നടക്കും. പ്രവൃത്തി പരിചയമുള്ള ബി.ടെക് / ഐ ടി ഐ / ഡിപ്ലോമ / ബി.എസ്.സി / ബി.സി.എ ബിരുദധാരികൾക്ക് ഐസിഫോസ്സിൽനടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.കൂടാതെ 2025 വർഷത്തിൽ പാസ്സായ ബിരുദധാരികൾക്ക് ഐസിഫോസ്സിലെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013,  9400225962.

പി.എൻ.എക്സ് 3012/2025

date