Skip to main content

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തിന് പുറത്ത് പഠനം നടത്തുന്നവർക്കും സംസ്ഥാനത്തിനകത്ത് ഹയർസെക്കൻഡറി, സി.എ/ സി.എം.എ/ സി.എസ് കോഴ്സുകൾ പഠിക്കുന്നതുമായ ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന PM-YASASVI Post-Matric Scholarship for OBC & EBC എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്കായി നടപ്പ് വർഷത്തെ അപേക്ഷകൾ സമർപ്പിക്കാം. ഇതിനായി ഇ-ഗ്രാന്റ്‌സ് വെബ്പോർട്ടൽ ജൂലൈ 1 മുതൽ 31 വരെ ഓപ്പൺ ചെയ്തു നൽകിയിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് - 0474 2914417, എറണാകുളം മേഖലാ ഓഫീസ് - 0484 2429130, പാലക്കാട് മേഖലാ ഓഫീസ് - 0492 2222335, കോഴിക്കോട് മേഖലാ ഓഫീസ് - 0495 2377786.

പി.എൻ.എക്സ് 3017/2025

date