Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം: 18 തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം

 

 

ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു അംഗീകാരം ലഭിച്ചത്.

 

കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ, ഏലൂർ, പിറവം, അങ്കമാലി നഗരസഭകൾ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, ചൂർണിക്കര, പള്ളുരുത്തി, അയ്യമ്പുഴ, വരാപ്പുഴ, മുളന്തുരുത്തി, പൂതൃക്ക, മണീട്, വെങ്ങോല, വേങ്ങൂർ, ഞാറക്കൽ, അശമന്നൂർ ഗ്രാമ പഞ്ചായത്തുകളിലെയും ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

 

ഇതോടൊപ്പം സ്പിൽ ഓവ൪ പ്രോജക്ടുകൾ ഉൾപ്പെടുത്തി പദ്ധതി ഭേദഗതികൾക്കായി അംഗീകാരം തേടിയിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും ആസൂത്രണ സമിതി യോഗത്തിൽ അനുമതി ലഭിച്ചു. 

 

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വ൪ഷത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയിരുന്ന റിപ്പോ൪ട്ട് യോഗത്തിൽ ചർച്ച ചെയ്തു. വിവിധ പദ്ധതികളുടെ പുരോഗതി വിയിരുത്തുന്നതിനായി ജൂലൈ ഏഴ് മുതൽ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

 

ജില്ലാ ആസൂത്രണ സമിതി സ൪ക്കാ൪ നോമിനി അഡ്വ. കെ. തുളസി ടീച്ച൪, അംഗങ്ങളായ അനിത ടീച്ച൪, അനിമോൾ ബേബി, എ.എസ് അനിൽകുമാർ, റീത്താ പോൾ, മേഴ്‌സി ടീച്ചർ, ദീപു കുഞ്ഞുകുട്ടി, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. ടി.എൽ ശ്രീകുമാർ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ, പ്രതിനിധികൾ, വിവിധ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. 

 

 

 

date