Skip to main content

അധ്യാപക നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (  എച്ച്എസ്എ ഹിന്ദി ) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള, സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം  തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി -689672 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അവസാന തീയതി ജൂലൈ 10. ഫോണ്‍: 04735 -227703.

date