Skip to main content

താത്ക്കാലിക നിയമനം

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, പാസ്സ് കളക്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം.

ഡയാലിസിസ് ടെക്‌നീഷ്യന് ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ/ ബിരുദം, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡിഫാം/ബിഫാം ബിരുദം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് ഫാര്‍മസിസ്റ്റ് യോഗ്യത. എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്ക് പാസ്സ് കളക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

date