യു .എ .ഇ യിലേക്ക് ഐ.ടി.വി ഡ്രൈവർമാരുടെ 100 ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ജി സി സി / യു എ ഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധം. എസ്എസ് എൽസി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്ന്ങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ ഇ ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നല്കുന്നതാണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ recruit@odepc.in എന്ന ഇ മെയിലിലേയ്ക്ക് 2025 ജൂലൈ 3-ാം തീയതിക്ക് മുൻപായി അയക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.
- Log in to post comments