Post Category
'പ്രതിഭ' പദ്ധതിയിലേക്ക് അപേക്ഷിക്കാം
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ‘പ്രതിഭ’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, ദേശീയ, അന്തർദേശീയ ബോഡി ബില്‍ഡിങ്- സൗന്ദര്യ മത്സരങ്ങള്‍, കലാകായിക മത്സങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയാണിത്. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോം www.sjd.keral.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 2505791.
date
- Log in to post comments